ബയോ ബബിള്‍ നിബന്ധനകള്‍ ലംഘിച്ചോ എന്ന സംശയത്തിലാണെങ്കിലും രോഹിത് ശര്‍മ്മ അടക്കമുള്ള മൂന്ന് താരങ്ങള്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്വേഷണം നടക്കുന്ന അഞ്ച് താരങ്ങളും മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം സിഡ്നിയില്‍ എത്തിയിട്ടുണ്ട്. മറ്റ് താരങ്ങളില്‍ നിന്ന് സാമൂഹിക അകലം പാലിച്ചായിരുന്നു യാത്രയെങ്കിലും ടീമിനൊപ്പം തന്നെയാണ് താരങ്ങള്‍ തുടരുന്നത്.

രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ മൂന്നാം ടെസ്റ്റ് ടീമില്‍ ഉറപ്പാണ്. നവദീപ് സെയ്നിക്കും സാധ്യതയുണ്ട്. താരങ്ങള്‍ക്കെല്ലാം ടീമില്‍ കളിക്കാനുള്ള അനുമതിയുണ്ടെന്നാണ് സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യന്‍ ടീമിനോട് ക്വീന്‍സ്‌ലാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ക്വീന്‍സ്‌ലാന്‍ഡ് എംപി റോസ് ബേറ്റ്സ് ആണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. ബ്രിസ്ബേന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്വാറന്‍്റീന്‍ നിബന്ധനകളെപ്പറ്റി ഇന്ത്യന്‍ ടീം പരാതിപ്പെട്ടിരുന്നു. ഇതിന്‍്റെ പശ്ചാത്തലത്തിലാണ് ക്വീന്‍സ്‌ലാന്‍ഡ് എംപിയുടെ പ്രതികരണം.

ബ്രിസ്ബേനില്‍ നടക്കുന്ന നാലാം ടെസ്റ്റിനു മുന്നോടിയായി പ്രത്യേക ക്വാറന്‍്റീന്‍ മാനദണ്ഡങ്ങളാണ് ഇന്ത്യന്‍ ടീമിനു നിര്‍ദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി താരങ്ങള്‍ വിവിധ ബയോ ബബിളുകളിലാണ്. അതുകൊണ്ട് ക്വാറന്‍്റീനില്‍ ഇളവ് വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here