സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ്​ കേസുകള്‍ 10 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കില്‍. ഞായറാഴ്​ച പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത് 82 പേര്‍ക്ക് മാത്രമാണ്​​.​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന ഏഴ്​​ പേരാണ്​​ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മരിച്ചത്​​. 180 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 363061 ഉം രോഗമുക്തരുടെ എണ്ണം 354443 ഉം ആയി. മരണസംഖ്യ 6246 ആയി ഉയര്‍ന്നു.

അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2372 പേരാണ്​. ഇതില്‍ 358 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 35, മക്ക 24, കിഴക്കന്‍ പ്രവിശ്യ 7, മദീന 5, ഖസീം​ 3, വടക്കന്‍ അതിര്‍ത്തി മേഖല 2, അസീര്‍ 2, തബൂക്ക്​ 1, നജ്​റാന്‍ 1, ജീസാന്‍​ 1.

LEAVE A REPLY

Please enter your comment!
Please enter your name here