ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോ​ഗിക വസതിയിൽ വെച്ച് നടന്ന തത്സമയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഇതെല്ലാം ചേർന്നതാണ് ജീവിതം. ജീവിതം മുന്നോട്ട് പോവുകതന്നെ ചെയ്യും. ബ്രസീലിനെ നയിക്കാൻ അവസരം ലഭിച്ചതിൽ, രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ സാധിച്ചതിൽ ദെെവത്തോട് നന്ദി പറയുന്നതായും ബോൾസൊനാരോ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു ജെയിര്‍ ബൊൾസൊനാരോ. രോ​ഗ വ്യാപനത്തെ വില കുറച്ചുള്ള പ്രസിഡന്റിന്റെ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. മാർച്ചിൽ കോവിഡ് സ്ഥിരീകരിച്ച ശേഷവും രാഷ്ട്രീയ റാലികളിൽ സജീവമായിരുന്നു ബോൾസൊനാരോ. മാസ്ക് അലക്ഷ്യമായി ധരിച്ചും, ചിലയിടങ്ങളിൽ മാസ്ക് ധരിക്കാതെയും പ്രസിഡന്റ് പ്രത്യക്ഷപ്പെട്ടതും വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. കോവിഡ് വ്യാപനത്തിൽ അമേരിക്കക്ക് ശേഷം രണ്ടാമതാണ് ഈ ലാറ്റിനമേരിക്കൻ രാജ്യം. ഒന്നര മില്യൻ രോ​ഗ ബാധിതരുള്ള ബ്രസീലീൽ, ഇതുവരെയായി 65,000 പേരാണ് മരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here