ജെറ്റ് എയര്‍വെയ്‌സ് വീണ്ടും സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. വന്‍സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സ് യുഎഇയിലെ സംരംഭകരായ മുരാരി ലാല്‍ ജലാനും യുകെയില്‍നിന്നുള്ള കാള്‍റോക് ക്യാപിറ്റലുമാണ് ഏറ്റെടുക്കുന്നത്.1375 കോടി രൂപയാണ് ഇരുകമ്ബനികളും മുടക്കുക.

ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച്‌ ആറു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 30 വിമാനങ്ങളാകും സര്‍വീസ് നടത്തുക.കാള്‍റോക്ക് ക്യാപിറ്റലും മുറാരി ലാല്‍ ജലാനും ചേര്‍ന്നുള്ള സംയുക്ത സംരഭത്തിന് 2020 ഒക്ടോബറിലാണ് ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കാന്‍ എസ്ബിഐയുടെ നേടതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ അനുമതി ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here