ദുബൈ: പുതിയ വിസ പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ നടപ്പിലായിത്തുടങ്ങിയപ്പോൾ പ്രവാസികൾക്ക് ഏറ്റവും പ്രതീക്ഷ നൽകുന്നത്, തൊഴിലന്വേഷകർക്ക് അനുവദിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട ‘ജോബ് എക്സ്പ്ലൊറേഷൻ വിസ’. ഇതോടെ സന്ദർശക വിസയിലെത്തി ജോലി അന്വേഷിക്കുന്നത് ഒഴിവാക്കാനും കൂടുതൽ സമയം യു.എ.ഇയിൽ കഴിയാനുമുള്ള അവസരമാണ് ലഭിക്കുന്നത്. ടൂറിസ്റ്റ് വിസ നേരത്തെ 90 ദിവസത്തേക്കാണ് ലഭിച്ചിരുന്നത്. എന്നാൽ, തൊഴിലന്വേഷിക്കുന്നവരുടെ വിസക്ക് 120 ദിവസം വരെ കാലാവധിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ലഭ്യമായ ജോലി സാധ്യതകൾ അന്വേഷിക്കുന്നതിന് യുവാക്കളെ പ്രചോദിപ്പിക്കുക എന്നതാണ് ഈ സിംഗിൾ എൻട്രി പെർമിറ്റ് വിസയിലൂടെ ലക്ഷ്യംവെക്കുന്നത്. അതുപോലെ ഈ വിസ ലഭിക്കുന്നതിന് സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല എന്നതും സൗകര്യപ്രദമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here