അമേരിക്കയില്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ തന്റെ ഭരണകൂടം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ അനുകൂല നിലപാടുമായി ബൈഡന് രംഗത്തെത്തിയത്. ഒബാമ സര്‍ക്കാരിന്റെ കാലത്ത് താന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യയുമായുള്ള ബന്ധം നല്ലനിലയിലാണ് കൊണ്ടുപോയിരുന്നതെന്നും ബൈഡന് വ്യക്തമാക്കി.