അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ഉറപ്പായി.

ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

അവസാന വോട്ടും എണ്ണിത്തീരും വരെ കാത്തിരിക്കണമെന്ന ജോ ബൈഡന്‍റെ പ്രഖ്യാപനം വന്നത് ഇന്ന് ഉച്ചയോടെയാണ്. ചരിത്രവിജയം ഉറപ്പാണെന്ന് പറഞ്ഞ അദ്ദേഹം വലിയ ഉത്തരവാദിത്തമാണ് ജനങ്ങള്‍ ഏല്‍പ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ ജോ ബൈഡന് വിജയപ്രഖ്യാപനത്തിന് സമയമായിട്ടില്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here