പ്രമുഖ ആഭരണബ്രാൻഡായ കല്യാൺ ജൂവലേഴ്‌സ് ഉപഭോക്താക്കൾക്കായി ഷോപ്പിങ്ങിന് ലൈവ് വീഡിയോ കോളിങ് സൗകര്യം ഏർപ്പെടുത്തി.വീട്ടിൽനിന്ന് പുറത്തിറങ്ങാതെതന്നെ ഉപയോക്താക്കൾക്ക് സൗകര്യപ്രദമായി കല്യാൺ ഔട്ട്‌ലെറ്റിൽനിന്ന് ആഭരണങ്ങൾ അടുത്തറിഞ്ഞ് വാങ്ങാം എന്നതാണ് മെച്ചം.

വെർച്വൽ അപ്പോയിന്റ്‌മെന്റിലൂടെ യു.എ.ഇ.യിലെ മറ്റ് ഷോറൂമുകളിൽനിന്നുള്ള ആഭരണശേഖരവും കണ്ട് തിരഞ്ഞെടുക്കാം എന്നതാണ് ഈ പുതിയ സേവനത്തിന്റെ അധിക ഗുണം. നിശ്ചിതസമയത്ത് കല്യാൺ ജൂവലേഴ്‌സിന്റെ പ്രതിനിധി ഉപയോക്താവിനെ വിളിച്ച് ലൈവായി ഷോപ്പിങ്ങിനായുള്ള ആഭരണങ്ങൾ ലഭ്യമാക്കും. പണിക്കൂലിയിൽ ഇളവ്, തിരഞ്ഞെടുത്ത ആഭരണങ്ങളുടെ കസ്റ്റമൈസേഷൻ, എക്സ്പ്രസ് ഡെലിവറി, കോണ്ടാക്ട്‌ലെസ് പേമെന്റ്, കാഷ് ഓൺ ഡെലിവറി എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയ വീഡിയോ കോളിങ് സേവനത്തിന് തുടക്കത്തിൽത്തന്നെ ലഭിക്കുന്ന പ്രതികരണം അതിശയപ്പെടുത്തുന്നതാണെന്ന്‌ കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഗോൾഡ് ഷോപ്പിങ് ഇപ്പോഴും കുടുംബത്തിലെ കാര്യമാണ്. അതുകൊണ്ടുതന്നെ പുതിയ സേവനത്തിലൂടെ വളരെ എളുപ്പത്തിൽ വിവിധ സ്ഥലങ്ങളിലുള്ള കുടുംബാംഗങ്ങളുമായി ചേർന്ന് ഒരു കോളിൽ കണക്ട് ചെയ്യുന്നതിന് സാധിക്കും. ലൈവ് കോളുകളിൽ ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിന് യുവതലമുറ കൂടുതൽ താത്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here