റിയാദ് : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സൗദി സര്‍ക്കാര്‍ ഗതാഗത രംഗത്ത് കൊണ്ടുവന്ന നിയന്ത്രണം ഓണ്‍ലൈന്‍ ടാക്സി രംഗത്തും നടപ്പാക്കി തുടങ്ങി അഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ ടാക്സി രംഗത്ത് പ്രവര്‍ത്തിക്കുന്ന സൗദിയിലെ കരീമും ഉബര്‍ ടാക്സി ബുക്കിംഗ് സേവനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വെച്ചതായി ഉബര്‍, കരീം ടാക്സി സര്‍വീസ് വക്താക്കള്‍ അറിയിച്ചു.

ഉബര്‍ ആപ്ലിക്കേഷനിലെ മറ്റെല്ലാ ഓപ്ഷനുകളും, ഉബെര്‍ എക്സ്, ഉബര്‍ കോംഫോര്‍ട്ട്, ഉബര്‍ ഈറ്റ്സ് എന്നിവ ഉള്‍ക്കൊള്ളുന്ന അവശ്യ സേവനം ലഭ്യമാകും.

2020 മാര്‍ച്ച്‌ 21 മുതല്‍ എല്ലാ ആഭ്യന്തര വിമാനങ്ങളും ട്രെയിനുകളും ബസുകളും ടാക്സികളും 14 ദിവസത്തേക്ക് നിര്‍ത്തിവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു.

ഇതിനിടയില്‍, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 110 ബിസിനസ് ലൈസന്‍സുകള്‍ നല്‍കിയതായി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here