കോവിഡ് പടര്‍ന്ന പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി അടച്ചു പൂട്ടുന്നു. മാർച്ച് 23നു രാവിലെ ആറു മുതൽ 31ന് അർധരാത്രി 12 വരെയായിരിക്കും അടച്ചുപൂട്ടലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അറിയിച്ചു. നിരോധനാജ്ഞക്ക് പുറമേയാണ് കര്‍ശന നിയന്ത്രണം. ഈ കാലയളവിൽ പൊതുഗതാഗത സംവിധാനങ്ങളൊന്നും ഉണ്ടാകില്ല. അന്തർസംസ്ഥാന ബസ് സർവീസുകള്‍ക്കും വിലക്കുണ്ട്.ഡൽഹിയിലേക്കുള്ള ആഭ്യന്തര വിമാന സർവ്വീസുകൾ ഉൾപ്പെടെ നിർത്തിവയ്ക്കുമെന്ന്‌ കെജ്രിവാൾ അറിയിച്ചു. അതിർത്തികൾ അവശ്യസർവ്വീസിനൊഴികെ അടച്ചിടും. ഡൽഹിയിൽ മെട്രോ സർവ്വീസുകൾ അടയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here