ദുബായ് : കേരള എക്സ്പ്പാട്സ് ഫുട്ബോൾ അസോസിയേഷൻ (കേഫ ) സെപ്റ്റംബർ 4 മുതൽ ഒക്ടോബർ 30 വരെ സംഘടിപ്പിക്കുന്ന യു എ ഇ യിലെ ഏറ്റവും വലിയ ഫുട്ബോൾ ലീഗായ കേഫ ചാമ്പ്യൻസ് ലീഗ് സീസൺ 2 ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇമ്പിരിയ സ്പോർട്സ് ക്ലബ്‌ ( FC UAQ ) ടീമിന്റെ ജേഴ്‌സി പ്രകാശനം ദുബായ് അമിറ്റി സ്കൂളിൽ വെച്ച് നടന്നു.

യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ പ്രസിഡന്റ്‌ സലിം ഇട്ടമ്മൽ, ഇമ്പിരിയ ബിസിനസ് ഫോർമേഷൻസ് ഉടമ മുജീബ് മപ്പാട്ടുക്കര എന്നിവർ ചേർന്നാണ് നിർവഹിച്ചത്…

ചടങ്ങിൽ യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ സെക്രട്ടറി അജിത്ത് ഇബ്രാഹിം, കേഫ മുൻ ചീഫ് പാട്രൺ ലത്തീഫ് ആലൂർ, കേഫ മുൻ സെക്രട്ടറി ഷബീർ മണ്ണാരിൽ, ടീം മാനേജർ, കളിക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here