ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതോടെ റമ്മി ഉള്‍പ്പെടെയുള്ള പണംവെച്ചുള്ള കളികളെ കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഇവയ്ക്ക് ഇനി നിയന്ത്രണം വരും.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി കളി നിയന്ത്രിക്കണമെന്ന് തൃശൂര്‍ സ്വദേശിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കേസില്‍ റമ്മി പോര്‍ട്ടലുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ കായിക-സിനിമാ താരങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഓണ്‍ലൈന്‍ റമ്മി കളിയിലുടെ നിരവധി പേര്‍ക്ക് പണം നഷ്ടമായ സാഹച്യത്തിലാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്ന് സര്‍ക്കാര്‍ രണ്ടാഴ്ച മുമ്ബ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here