ഗുരുതര കോവിഡ് രോഗികളെ ചികിത്സിക്കാൻ റാസൽഖൈമയിലെ റാക് ആശുപത്രിയിൽ പുതിയ ചികിത്സാ സംവിധാനം. യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് കമ്പനി എലി ലില്ലി ഉൽപാദിപ്പിച്ച ബാംലനിവിമാബ് എന്ന വാക്സീനാണ് ഉപയോഗിക്കുന്നത്.

രോഗാണുക്കളെ നശിപ്പിക്കാനായി ശരീരം ഉൽപാദിപ്പിക്കുന്ന ആന്റിബോഡി കൃത്രിമമായി നിർമിച്ച് (മോണോക്ലോണൽ) ശരീരത്തിലേക്കു കുത്തിവയ്ക്കുന്ന രീതിയാണിത്.

ഇങ്ങനെ കുത്തിവയ്ക്കുന്നതിലൂടെ പെട്ടെന്ന് രോഗാണുക്കളെ നശിപ്പിച്ച് പ്രതിരോധശേഷി വീണ്ടെടുത്ത് അപകടനില തരണം ചെയ്യും. ‌60നു മുകളിലുള്ള ഗുരുതര രോഗം ബാധിച്ചവരിലാണ് ഇത് പരീക്ഷിക്കുന്നതെന്ന് റാക് ഹോസ്പിറ്റൽ സിഇഒ ഡോ. ജീൻ മാർച്ച് ഗൗർ പറഞ്ഞു. ഒരു മണിക്കൂറെടുത്ത് സാവധാനമാണ് മരുന്നു കുത്തിവയ്ക്കുക. ചെലവേറിയതാണ് ഈ ചികിത്സ.

LEAVE A REPLY

Please enter your comment!
Please enter your name here