സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ഇതിന്റെ സൂചനയാണെന്നും ആശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗി സമ്പര്‍ക്കങ്ങള്‍ കൃത്യമായി കണ്ടെത്താനായി. അത് പ്രകാരം സമ്പര്‍ക്കപട്ടിക ഫലപ്രദമായി തയ്യാറാക്കി സംശയിക്കുന്നവരെ കണ്ടെത്തി ആദ്യം തന്നെ ക്വാറനന്റൈന്‍ ചെയ്തു. നേരിയ രോഗലക്ഷണം ഉള്ളവരെ പോലും നിരീക്ഷണത്തിലാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here