​വാ​ഷി​ങ്​​ട​ൺ: ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​ക്ക് ഒ​ട്ടും നല്ലതായി​രി​ക്കി​ല്ലെ​ന്ന് ലോ​ക​ബാ​ങ്കി​ന്റെ മു​ന്ന​റി​യി​പ്പ്. 1991 ൽ ​സാ​മ്പ​ത്തി​ക ഉ​ദാ​രീ​ക​ര​ണം ന​ട​പ്പാ​ക്കി​യ ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ച​യാ​ണ് കോ​വി​ഡ് രാ​ജ്യ​ത്ത് സൃ​ഷ്​​ടി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും ബാ​ങ്ക് വി​ല​യി​രു​ത്തു​ന്നു. 2020-21 ൽ 1.5 ​ശ​ത​മാ​നം മു​ത​ൽ 2.8 ശ​ത​മാ​നം വ​രെ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന വ​ള​ർ​ച്ച. ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. വ​ള​ർ​ച്ച മു​ര​ടി​ച്ചു നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് കോ​വി​ഡ് വ​രു​ന്ന​ത്. അ​തി​നെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ലോ​ക്ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സ​ർ​വ​മേ​ഖ​ല​യും അ​ട​ഞ്ഞു. അ​തോ​ടെ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​വും ഡി​മാ​ൻ​റും ഇ​ടി​ഞ്ഞു. ഇ​താ​ണ് വ​ള​ർ​ച്ച കു​റ​യാ​ൻ കാ​ര​ണം.

LEAVE A REPLY

Please enter your comment!
Please enter your name here