കണ്ണൂര്‍: കേരളത്തില്‍ വീണ്ടും ഒരു കൊവിഡ് മരണം കൂടി. മാഹി ചെറുകല്ലായി സ്വദേശിയായ മഹറൂഫ് (71)ആണ് മരിച്ചത്. അതേ സമയം ഇയാള്‍ക്ക് എവിടെ നിന്ന് രോഗം ബാധിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കുറച്ചുദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഏപ്രില്‍ ആറിനാണ് മെഹ്‌റൂഫിന്റെ സ്രവം പരിശോധനക്ക് അയച്ചത്. ഒന്‍പതാം തിയ്യതി പരിശോധനാഫലം ലഭിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില അന്ന് മുതല്‍ തന്നെ  ഗുരുതരമായിരുന്നു. മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 22 വരെ മാഹിയിലെയും തലശ്ശേരിയിലെയും വിവിധ ഭാഗങ്ങളില്‍ വിവാഹം, മതചടങ്ങുകള്‍ ഉള്‍പ്പെടെ നിരവധി പരിപാടികളില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ ഇതിനകം ഐസൊലേഷനിലേക്ക് മാറ്റി. ഏതെങ്കിലും തരത്തില്‍ ഇയാളുമായി ബന്ധപ്പെട്ടവര്‍ അടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കലക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here