അബുദാബിയിലെ മുസഫ,അൽ മഫ്റാഖ്, അൽഷവാമേക് തുടങ്ങിയ മേഖലകളിൽ ‘ഫോർ യുവർ സേഫ്റ്റി’ ക്യാമ്പയിന്റെ ഭാഗമായി അബുദാബി പോലീസ് ഫെയ്സ് മാസ്കുകളും പ്രതിരോധ ഉപകരണങ്ങളും പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും കൊറോണ പ്രതിരോധത്തിന് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്നും അബുദാബി പോലീസിലെ പട്രോൾ ഓഫീസർമാർ പൊതുജനങ്ങളോട് ഉണർത്തി. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിന്റെയും ഇടയ്ക്കിടെ കൈകൾ കഴുകുന്നതിന്റെയും നേട്ടങ്ങളും അവർ പൊതുജനങ്ങളോട് വിശദീകരിച്ചു.

അൽ ഐൻ സിറ്റിയിലെ ഇൻഡസ്ട്രിയൽ ഏരിയകളിലും കൊറോണ ബോധവൽക്കരണ കാമ്പയിനുകൾ അബുദാബി പോലീസ് നടത്തി. തൊഴിലാളികൾക്ക് ഫേസ് മാസ്കുകൾ വിതരണം ചെയ്യുന്നതിനു വേണ്ടിയും കൊറോണ പ്രതിരോധത്തിന് എതിരായ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതിന് തൊഴിലാളികളെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയും ശരിയായ രീതിയിൽ ഫേസ് മാസ്കുകളും ഗ്ലൗസ്സുകളും ധരിക്കുന്നതിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു ക്യാമ്പയിൻ നടത്തിയതെന്ന് അബുദാബി പൊലീസിനെ ഉദ്ധരിച്ചുകൊണ്ട് ക്യാപ്റ്റൻ മുഹമ്മദ് മുസബാഹ് അൽ സാദി പറഞ്ഞു. അബുദാബിയിലും അൽ ഐനിലും ഉള്ള കൺസ്ട്രക്ഷൻ മേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികൾക്കാണ് ഈയൊരു ക്യാമ്പയിൻ കൊണ്ട് ഉപകാരം ലഭിച്ച് കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here