സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി. ഇതുവരെ 401 പേർ രോഗമുക്തരായി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 21,720 പേര്‍ നിരീക്ഷണത്തിലാണ്. 21, 332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും. 

രോഗലക്ഷണങ്ങള്‍ ഉള്ള 32, 217വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31, 611 ഫലം നെഗറ്റീവ് ആണ്. ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ പ്രയോറിറ്റി ഗ്രൂപ്പുകളിൽ നിന്ന് 2391 സാംപിളുകൾ ശേഖരിച്ചതിൽ 1683 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here