ആഗോള തലത്തിൽ ഭീതി പരരത്തുന്ന കോവിഡ്–19നെതിരായ പോരാട്ടത്തിൽ അന്താരാഷ്​ട്ര സമൂഹം ഐക്യപ്പെടണമെന്നും പരസ്​പരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി. ലോക എകണോമിക് ഫോറത്തിൽ വീഡിയോ കോൺഫെറൻസ്​ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനുകളും മരുന്നുകളും കണ്ടുപിടിക്കുന്നതിലെ മത്സരം ഒഴിവാക്കണം. റമദാനുമായി ബന്ധപ്പെട്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാഷ്​ട്ര ത്തെ അഭിസംബോധന ചെയ്തതും ശൈഖ് മുഹമ്മദ് ആൽഥാനി പ്രത്യേകം എടുത്തുപറഞ്ഞു.

സ്വദേശികൾക്കും വിദേശികൾക്കും സംരക്ഷണം നൽകുന്നതിൽ ഖത്തർ വിവേചനം കാണിക്കുന്നില്ല. കോവിഡ്–19 ന്റെ ഒന്നാം ദിനം മുതൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരേ പരിഗണനയും ആരോഗ്യ സുരക്ഷയുമാണ് ഖത്തർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്–19 കാലത്ത് സമൂഹത്തി​െൻറ സുരക്ഷ ഉറപ്പുവരുത്തിയും രാജ്യത്തെ വ്യാപാര സംരംഭങ്ങൾക്ക് പിന്തുണ നൽകിയും ഖത്തർ വലിയ ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here