സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷം കടന്നു. കൊവിഡ് വ്യാപനം മൂന്നാംഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം 1,07,796 ആയത്. രോഗലക്ഷണങ്ങള്‍ ഉളളവരിലും സാധാരണ ജനങ്ങളിലും ആയി 81,517 സാമ്ബിളുകളാണ് പരിശോധിച്ചിട്ടുളളത്. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, തുടങ്ങി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവരില്‍ നിന്നും ശേഖരിച്ചത് 19,597 സാമ്പിളുകളാണ്.
സമൂഹ വ്യാപനം കണ്ടെത്താനുളള റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിട്ടുമുണ്ട്.
പ്രവാസികള്‍ തിരിച്ചെത്തുന്നതിന് മുന്‍പ് പ്രതിദിനം സംസ്ഥാനത്ത് നടന്നുകൊണ്ടിരുന്നത് ശരാശരി 800ലേറെ പരിശോധനകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here