തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയ്ത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 1 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ എണ്ണം.

ഇതിൽ അഞ്ച് തമിഴ്നാട്ടിൽനിന്നുള്ളവരാണ്. ഒരാൾ വിദേശത്തുനിന്നും എത്തി. ഒരാൾക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് പരിശോധിക്കുന്നു. ബാക്കിയുള്ളവർക്ക് സമ്പർക്കം വഴിയാണു രോഗം ബാധിച്ചത്. ഇന്ന് 13 പേർക്ക് രോഗം മാറി. കണ്ണൂർ 6, കോഴിക്കോട് 4, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയവും ഇടുക്കിയും റെഡ് സോൺ ആക്കി.

LEAVE A REPLY

Please enter your comment!
Please enter your name here