റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ വർധിച്ചുകൊണ്ടിരിക്കെ, ആശുപത്രിയില്‍ പ്രവേശിപ്പിച്ച ന്യൂജഴ്‌സി നിവാസികളുടെ എണ്ണം മൂന്നാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. 6,573 രോഗികള്‍ മാത്രമാണ് ഈ നിലയിലുള്ളത്. സ്ഥിരീകരിക്കപ്പെട്ടതോ സംശയിക്കപ്പെടുന്നതോ ആയ കേസുകളില്‍ ചികിത്സയിലുള്ളവരുടെ എണ്ണമാണിതെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ട്രാക്കിംഗ് വെബ്‌സൈറ്റ് പറയുന്നു. രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ഞായറാഴ്ച ഉച്ചവരെ 963,168 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ നിന്നും അറിയിച്ചു.

കൊറോണ വൈറസ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ന്യൂജഴ്‌സി നിവാസികളുടെ എണ്ണം തുടര്‍ച്ചയായ അഞ്ച് ദിവസത്തേക്ക് കുറഞ്ഞു, മൂന്നാഴ്ച മുമ്പുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്, സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം. ഏപ്രില്‍ 14 ന് 8,293 രോഗികളാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ‘കൊറോണ രോഗികളുടെ ആശുപത്രി പ്രവേശനം ആരംഭിച്ചതിനു ശേഷം ഐസിയുവും വെന്റിലേറ്ററും അല്‍പ്പം കുറയ്ക്കാന്‍ കഴിഞ്ഞത് ഇപ്പോഴാണ്.

LEAVE A REPLY

Please enter your comment!
Please enter your name here