കല്‍പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഹോട്ട്സ്‌പോട്ട് ജില്ലകളായി പ്രഖ്യാപിച്ച ജില്ലകളില്‍നിന്നുള്ള ആളുകള്‍ വയനാട്​ ജില്ലയില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല ഉത്തരവിറക്കി.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം. ഈ ജില്ലകളില്‍നിന്ന്​ ഇതിനകം വയനാട് ജില്ലയില്‍ പ്രവേശിച്ചവര്‍ 28 ദിവസം ആരുമായും സമ്ബര്‍ക്കമില്ലാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.

LEAVE A REPLY

Please enter your comment!
Please enter your name here