വിദേശത്തു നിന്നും തിരുവനന്തപുരം വിമാനത്താവളത്തിയ 1200 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലാക്കാന്‍ തീരുമാനം. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാര്‍ വന്നത്. വിദേശത്തുനിന്നു വരുന്നവർക്ക് ഇന്നുമുതൽ 14 ദിവസത്തേക്ക് നിർബന്ധിത ക്വാറന്റൈൻ നിലവിൽ വന്നിട്ടുണ്ട്.

വിമാനത്താവളത്തിന് സമീപമുള്ള കോളജ് ഹോസ്റ്റലുകള്‍, ഉപയോഗിക്കാത്ത ആശുപത്രി കെട്ടിടങ്ങള്‍, പ്രവര്‍ത്തിക്കാത്ത ഹോട്ടലുകള്‍, തുടങ്ങിയവയാണ് നീരീക്ഷണകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളത്. ഇതിനകം തന്നെ 5000 പേരെ പാര്‍പ്പിക്കാനുള്ള സ്ഥലങ്ങളായി. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് സമീപവും സമാനമായ രീതിയില്‍ നിരീക്ഷണകേന്ദ്രങ്ങള്‍ തയ്യാറാക്കും.

നേരത്തെ വിദേശത്തുനിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം വീടുകളിലേക്കോ, ആശുപത്രികളിലേക്കോ അയക്കാറായിരുന്നു രീതി.

LEAVE A REPLY

Please enter your comment!
Please enter your name here