നിയന്ത്രണങ്ങൾക്ക് താൽക്കാലിക ഇളവ് വരുത്തിയതോടെ ഫിലിപ്പൈൻസിൽ നിന്ന് വിദേശികൾക്ക്
നാട്ടിലേക്ക് മടങ്ങാം. ഈ പശ്ചാത്തലത്തിൽ ഫിലിപ്പൈൻസ്  വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കും. അടത്തവിമാനത്തിൽ ഇവരെ തിരിച്ചെത്തിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഉറപ്പുനൽകി.

ഫിലിപ്പൈൻസിലെ ഹോസ്റ്റലും കടകളും അടച്ചതിനാല്‍ വിദ്യാര്‍ഥികള്‍ പെരുവഴിയിലായ അവസ്ഥിയിലായിരുന്നു. എയർ ഏഷ്യ വിമാനത്തിൽ ഇവരെ ഡൽഹിയിലും വിശാഖപട്ടണത്തിലും എത്തിക്കാനാണ് ശ്രമം. വിമാനത്തിന് ഇന്ത്യയിൽ ലാൻഡ് ചെയ്യാൻ അമുമതി ലഭിച്ചു. എംബസി അധികൃതരും എയർ ഏഷ്യ അധികൃതരും ഇക്കാര്യം അവരെ നേരിട്ട് അറിയിച്ചു.

20 മണിക്കൂറിലധികമായി വിമാനത്താവളത്തിൽ കുടുങ്ങിയ സംഘത്തെയാണ് തിരിച്ചെത്തിക്കുന്നത്. ന്യൂസിലാൻഡ്, ഫിലിപ്പൈൻസ്, കംബോഡിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ എഴുപത് മലയാളികള്‍ ഉള്‍പ്പെടെ നാനൂറിലേറെ വരുന്ന ഇന്ത്യന്‍ സംഘമാണ് ചൊവ്വാഴ്ച ഉച്ചമുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here