തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

14 പേരുടെ ഫലം നെഗറ്റീവായി. മലപ്പുറത്തും കാസർകോടും ഓരോ ആളിനു വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്ന് വന്നതാണ്. മറ്റൊരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.

പാലക്കാട് 4, കൊല്ലം 3, കണ്ണൂർ കാസർകോട് 2വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. 111പേര്‍ ചികിൽസയിലുണ്ട്. 20711 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 25973 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here