സംസ്ഥാനത്ത്​ നിലവിലുള്ള ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ ഒമ്ബത്​ വരെ നീട്ടാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. വൈകീട്ട്​ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. മലപ്പുറത്തെ ട്രിപ്പ്​ള്‍ ലോക്​ഡൗണ്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്​.

ലോക്​ഡൗണ്‍ നീട്ടിയാലും ചില ഇളവുകള്‍ അനുവദിച്ചേക്കും. ചെറുകിട വ്യവസായങ്ങള്‍ക്ക്​ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുമെന്നാണ്​ വിവരം​. കയര്‍, കശുവണ്ടി വ്യവസായങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. 50 ശതമാനം ജീവനക്കാരോടെ സ്ഥാപനങ്ങള്‍ക്ക്​ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നും വാര്‍ത്തകളുണ്ട്​.

സംസ്ഥാനത്ത്​ കഴിഞ്ഞ ദിവസം 22,318 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 16 ശതമാനമാണ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 10 ശതമാനത്തില്‍ താഴ്​ന്നതിന്​ ശേഷം മാത്രം ലോക്​ഡൗണില്‍ ഇളവ്​ നല്‍കിയാല്‍ മതിയെന്നാണ്​ ആരോഗ്യവകുപ്പിന്‍റെ ശിപാര്‍ശ. ഇതുകൂടി പരിഗണിച്ചാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്നാണ്​ റിപ്പോര്‍ട്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here