കേരളത്തിൽ ഇന്ന്  28 പേർക്കു കൂടി കൊവിഡ്- 19 രോഗബാധ സ്ഥിതീകരിച്ചു. കാസർഗോഡ് 19  പേർക്കും കണ്ണൂർ 5  പേർക്കും  എറണാകുളം2  പത്തനംതിട്ട തൃശ്ശൂർ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് – 19 സ്ഥിതീകരിച്ചവരുടെ എണ്ണം 95  ആയി.അതില്‍ 4 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു.കാസർകോട്–19, എറണാകുളം–2, കണ്ണൂർ– 5, പത്തനംതിട്ട– 1, തൃശൂർ– 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതിൽ 25 പേർ ദുബായിൽനിന്ന് വന്നവരാണ്. ലോക്ക് ഡൌണിന്റെ ഭാഗമായി അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്ററന്റുകൾ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അസാധാരണമായ സാഹചര്യത്തിലേക്കു സംസ്ഥാനം പോകുകയാണ്. തിങ്കളാഴ്ച അർധരാത്രി മുതൽ തീരുമാനം പ്രാബല്യത്തിലാകും. മാർച്ച് 31വരെയാണ് ലോക്ഡൗൺ. തുടർന്ന് എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കും.

സംസ്ഥാനത്താകെ നിരീഷണത്തിൽ 64,320 പേരുണ്ട്; 63,937 പേർ വീടുകളിലും 383 പേർ ആശുപത്രിയിലും. 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4,291 സാംപിൾ പരിശോധയ്ക്ക് അയച്ചു. 2987 പേർക്ക് രോഗമില്ലെന്ന് വ്യക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here