കേരളത്തിൽ നിയന്ത്രണം നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ ഒത്തുചേരരുതെന്നാണ് ഉത്തരവ്. നിയന്ത്രണങ്ങള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രമാവും. കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധം. വലിയ കടകളില്‍ അഞ്ചില്‍ കൂടുതല്‍ ആള്‍ക്കാര്‍ ആകാമെന്നും ഡിജിപി പറഞ്ഞു. കലക്ടര്‍മാരുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.

നാളെ രാവിലെ 9 മുതല്‍ 31ന് അര്‍ധരാത്രി വരെയാണു പ്രാബല്യം. ആള്‍ക്കൂട്ട സമരങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഉത്തരവ്. ഓഫിസുകളില്‍ പോകാനും വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നതിനും ഇതു തടസ്സമാകില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫിസ് അറിയിച്ചു. കടകള്‍ തുറക്കാനും തടസ്സമില്ല. ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.

ജില്ലകളിലെ സാഹചര്യം പരിശോധിച്ച്‌ കലക്ടര്‍മാര്‍ക്കു കൂടുതല്‍ കര്‍ശന നടപടി സ്വീകരിക്കാം. കോവിഡിന്റെ ദ്രുതവ്യാപനം നടക്കുന്ന പ്രദേശങ്ങളിലാകും നിരോധനാജ്ഞ പ്രഖ്യാപിക്കുക. ആള്‍ക്കൂട്ടം ഉണ്ടാകുന്നത് കോവിഡിന്റെ സൂപ്പര്‍ സ്‌പ്രെഡിനു കാരണമാകുമെന്ന് ഉത്തരവില്‍ പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. ഈ പ്രദേശങ്ങളിലുള്ളവര്‍ ആശുപത്രി ആവശ്യങ്ങള്‍ക്കു മാത്രമേ പുറത്തുപോകാവൂ. ഇവിടെയുള്ളവര്‍ ഓഫിസുകളില്‍ പോകുന്നതിനെക്കുറിച്ച്‌ ഇതു സംബന്ധിച്ച ഉത്തരവില്‍ വിശദമാക്കിയിട്ടില്ല. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തരച്ചടങ്ങിന് 20 പേര്‍ക്കും പങ്കെടുക്കാം

LEAVE A REPLY

Please enter your comment!
Please enter your name here