ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇരു ടീമുകള്‍ക്കും മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇന്ന് ജയം മാത്രമായിരിക്കും ടീമുകളുടെ ലക്ഷ്യം. പോയിന്റ് ടേബിളില്‍ സണ്‍റൈസേഴ്സ് ഏഴാം സ്ഥാനത്തും ചെന്നൈ എട്ടാം സ്ഥാനത്തുമാണ്.

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കളത്തില്‍ ഇറങ്ങാതിരുന്ന അമ്ബാട്ടി റായുഡു ഇന്നത്തെ മത്സരത്തില്‍ കളിക്കും എന്നത് ഒരുപോലെ ടീമിനും ആരാധകര്‍ക്കും സന്തോഷം പകരും. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തില്‍ അമ്ബാട്ടി റായുഡു കളിച്ച ഇന്നിംഗ്സാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. അതുകൊണ്ട് തന്നെ റായുഡു എത്തുന്നതോടെ ബാറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് കരുത്താര്‍ജിക്കും. മോശം ഫോം തുടരുന്ന മുരളി വിജയ്ക്ക് പകരമാവും റായുഡു കളിക്കുക. അങ്ങനെയെങ്കില്‍ ഋതുരാജ് ഗെയ്ക്‌വാദ് ഷെയിന്‍ വാട്സണൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഡ്വെയിന്‍ ബ്രാവോ പരുക്കില്‍ നിന്ന് മുക്തനായെങ്കിലും ടീമില്‍ ഇടം ലഭിക്കുമോ എന്ന് കണ്ടറിയണം. ബ്രാവോയ്ക്ക് പകരമെത്തിയ സാം കറന്‍ ടീമിനായി മികച്ച പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. അഞ്ച് ബൗളിംഗ് ഓപ്ഷന്‍ മാത്രമുള്ളത് ടീമിന് കഴിഞ്ഞ മത്സരങ്ങളില്‍ തിരിച്ചടി ആയിരുന്നു. അതുകൊണ്ട് തന്നെ ഇമ്രാന്‍ താഹിര്‍, ഷര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here