കേരളത്തിൽ വ്യാഴാഴ്ച മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. നിയമ ലംഘകർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 290 വകുപ്പ് പ്രകാരം കേസ് ചാർജ് ചെയ്യുമെന്നും പിഴയായി 200 രൂപയും പിന്നീട് കുറ്റം ആവർത്തിക്കുകയാണെങ്കിൽ 5000 രൂപയും ഈടാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. വീടുകളിൽ നിർമ്മിക്കുന്ന തുണികൊണ്ടുള്ള മാസ്ക്, തോർത്ത്, തൂവാല എന്നിവ ഉപയോഗിക്കാം എന്നും മുഴുവൻ ജനങ്ങളും ഗവൺമെൻറ് നിർദ്ദേശങ്ങളോടു സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here