കൊ​ച്ചി: കൊ​ച്ചി​യി​ല്‍ സ​പ്ലൈ​കോ ഓ​ണ്‍​ലൈ​ന്‍ വ​ഴി ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് സി​എം​ഡി പി.​എം അ​ലി അ​സ്ഗ​ര്‍ പാ​ഷ അറിയിച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഈ ​സേ​വ​നം ആ​രം​ഭി​ക്കുമെന്നാണ് അറിയിച്ചത്.

സൊ​മോ​റ്റോ ​മുഖേനയാണ് ഓ​ണ്‍​ലൈ​ന്‍ വ​ഴി ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ആവശ്യക്കാരില്‍ എ​ത്തി​ക്കുന്നത്. സംരംഭത്തിന്‍റെ തുടക്കത്തില്‍ സ​പ്ലൈ​കോ​യു​ടെ ആ​സ്ഥാ​ന​മാ​യ ഗാ​ന്ധി ന​ഗ​റി​നു എ​ട്ടു​കി​ലോ മീ​റ്റ​ര്‍ ചുറ്റളവിലാണ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ക. തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് 17 ഇ​ട​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ആ​രം​ഭി​ക്കുമെന്നും ഇ-​പെ​യ്മെ​ന്‍റാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും സി​എം​ഡി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here