ജിദ്ദ: രാജ്യത്ത് കർഫ്യൂ നിലവിലുള്ള സാഹചര്യത്തിൽ സ്വദേശികളും വിദേശികളും ഷോപ്പിംഗ് നടത്തേണ്ട ഉചിതമായ സമയം ഏതെന്ന് സൗദി ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങൾ നിർദ്ദേശിക്കുന്നു.

കർഫ്യൂ സമയം അവസാനിക്കുന്ന രാവിലെ 6 മണി മുതൽ ഉച്ചക്ക് മുംബ് 11 മണി വരെയാണു ഷോപ്പിംഗിനു ഏറ്റവും അനുകൂലമായ സമയമെന്നാണു ബന്ധപ്പെട്ടവർ ഉണർത്തുന്നത്..

ഈ സമയത്ത് തിരക്ക് കുറവാകുമെന്നതിനാൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പദ്ധതികളോട് യോജിക്കുകയും ചെയ്യുന്നുണ്ട്.അതേ സമയം ആപ്പുകൾ വഴിയുള്ള ഷോപ്പിംഗ് നടത്തുന്നതിനും ബന്ധപ്പെട്ടവർ നിർദ്ദേശം നൽകുന്നു.

രാജ്യത്തെ മൂന്ന് നഗരങ്ങളിൽ കർഫ്യൂ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. മക്ക, മദീന, റിയാദ് തുടങ്ങിയ നഗരങ്ങളിലാണു കർഫ്യു സമയം ദീർഘിപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച മുതൽ ഈ മൂന്ന് നഗരങ്ങളിലെ കർഫ്യൂ സമയം വൈകുന്നേരം 3 മണി മുതലാണു ആരംഭിക്കുക.

വ്യാഴാഴ്ച 3 മണി മുതൽ ഈ 3 നഗരങ്ങളിൽ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.

ഇതോടൊപ്പം രാജ്യത്തെ 13 പ്രവിശ്യകളിലുളവർ മറ്റൊരു പ്രവിശ്യയിലേക്ക് പ്രവേശിക്കുന്നതും പുതിയ നിയമ പ്രകാരം വിലക്കിയിട്ടുണ്ട്.

അതേ സമയം നേരത്തെ കർഫ്യൂ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് പുതിയ സാഹചര്യത്തിലും ഇളവ് ഉണ്ടായിരിക്കും.

മക്ക, മദീന, റിയാദ് തുടങ്ങിയ നഗരങ്ങളിലൊഴികെയുള്ള രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെയാണു കർഫ്യൂ സമയം. കർഫ്യൂ സമയം പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴയും തടവും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here