പ്ലസ് വണ്‍, വിഎച്ച്‌എസ്‌ഇ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനനടപടികള്‍ ഇന്നു മുതല്‍ 18 വരെ. ഏകജാലക പ്രവേശനത്തിന്​ ആകെയുള്ള 2,80,212 മെരിറ്റ് സീറ്റുകളില്‍ 2,22,522 എണ്ണത്തിലേക്കാണ്​ അലോട്ട്​മെന്റ്​ നടത്തിയത്​. അവശേഷിക്കുന്നത്​ 57,878 സീറ്റുകളാണ്​.

അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in ലെ Candidate Login -SWS ലിങ്കില്‍ ലോഗിന്‍ ചെയ്ത് First Allot Results ലൂടെ പരിശോധിക്കാം. അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് അലോട്ട്മെന്റ് സ്റ്റാറ്റസ് എസ്‌എംഎസ് ആയും ലഭിക്കും. പ്രവേശനത്തിനുള്ള തീയ്യതിയും സമയവും അലോട്ട്മെന്റ് ലെറ്ററില്‍ ലഭ്യമാണ്. ആദ്യ അലോട്മെന്റില്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസ് അടച്ച്‌ സ്ഥിരം പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ട.

താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. അലോട്ട്മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരി​ഗണിക്കില്ല. ആകെ 4,76,046 വിദ്യാര്‍ത്ഥികളാണ്​ പ്ലസ്​ വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്​. 13,6420 ജനറല്‍ സീറ്റുകളില്‍ 13,6417 എണ്ണത്തിലേക്കും അലോട്ട്​മെന്റ്​ പൂര്‍ത്തിയായി.

LEAVE A REPLY

Please enter your comment!
Please enter your name here