വിദേശത്തുനിന്ന്​ അബുദാബിയിലെത്തുന്നവർക്ക്​ സർക്കാർ നൽകുന്നത്​ സകല സൗകര്യങ്ങളോടെയുമുള്ള സൗജന്യ ക്വാറൻറീൻ. അബുദാബി വിസയിലെത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ്​ സർക്കാർ തന്നെ സൗജന്യ സേവനം ഒരുക്കിയത്​. അൽ റസീൻ ക്വാറൻറീൻ കോംപ്ലക്‌സാണ് ഏറ്റവുമധികം ആളുകളെ പാർപ്പിക്കാവുന്ന കേന്ദ്രം. അതേസമയം, കുടുംബങ്ങൾക്ക് നാലു ദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാം.

വിവിധ രാജ്യങ്ങളിൽനിന്ന് അവധി കഴിഞ്ഞ്​ റെസിഡൻഷ്യൽ വിസയിലും സന്ദർശക വിസയിലുമെത്തുന്നവരെയാണ്​ ഇവിടേക്ക്​ മാറ്റുന്നത്​. ദിവസവും മൂന്നുനേരം ഭക്ഷണം, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സേവനങ്ങളും ഇവിടെ സൗജന്യമായി ലഭ്യമാണ്. അതേസമയം, ദുബൈ എമിറേറ്റിൽ എത്തുന്നവർക്ക്​ ഒരു ദിവസം മാത്രം ക്വാറൻറീനിൽ കഴിഞ്ഞാൽ മതി. പരിശോധനഫലം നെഗറ്റീവായാൽ അടുത്ത ദിവസം മുതൽ പുറത്തിറങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here