സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ബുധനാഴ്ച മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. ബുധനാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഒക്ടോബര്‍ ഒന്നാം തീയതി വരെയാണ് പ്രവേശന സമയം.

കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കനം പ്രവേശന നടപടികള്‍ നടത്തേണ്ടതെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ട്രയല്‍ അലോട്മെന്റില്‍ തന്നെ ഇഷ്ടമുള്ള വിഷയത്തില്‍ പ്രവേശനം ലഭിക്കാത്തതിന്റെ ആശങ്കകള്‍ക്കിടെയാണ് പ്രവേശനം ആരംഭിക്കുന്നത്. സാമ്ബത്തിക പ്രതിസന്ധി മൂലം പുതിയ ബാച് ഇത്തവണ അനുവദിക്കില്ല എന്നാണ് സര്‍കാരിന്റെ നിലപാട്.

അതേസമയം കോവിഡ് സാഹചര്യത്തില്‍ സ്കൂളുകളും കോളജുകളും തുറക്കുന്നത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോ​ഗത്തില്‍ ചര്‍ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here