ദുബായില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുന്നു.’സെല്‍ഫ്​ ഡ്രൈവിങ്​ ട്രാന്‍സ്​പോര്‍ട്ട്​’ ചലഞ്ചിന്റെ ഭാഗമായാണ്​ ഡ്രൈവറില്ലാ വാഹനങ്ങള്‍ അവതരിപ്പിച്ചത്​. റോഡില്‍ കൂടി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക്​ പുറമെ, ​ഡ്രോണുകളും ഇവയില്‍പെടുന്നു.

സാധനങ്ങളുടെ ഡെലിവറി, ചരക്ക്​ കൈമാറ്റം ഉള്‍പ്പെടെയുള്ളവ ലക്ഷ്യമിട്ടാണ്​ വാഹനങ്ങള്‍ ഒരുങ്ങുന്നത്​. ​വേഗ നിയന്ത്രണം, ആളുകളുമായുള്ള ഇടപഴകല്‍, എളുപ്പത്തിലുള്ള ഉപയോഗം, ഉല്‍പന്നത്തിന്റെ സുരക്ഷ, മനസ്സിലാക്കാനുള്ള കഴിവ്​ എന്നിവയാണ്​ ആര്‍.ടി.എ പരീക്ഷിച്ചത്​. ചൈന, ഓസ്​ട്രിയ, തായ്​വാന്‍, റഷ്യ, യു.എസ്​ എന്നിവിടങ്ങളില്‍നിന്നുള്ള കമ്ബനികളാണ്​ ഫൈനലിലെത്തിയിരിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here