കൊറോണ വൈറസിനെ നേരിടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഓരോ പൗരനും ശ്രദ്ധാലുവായിരിക്കണമെന്ന് കോഹ്‌ലി പറഞ്ഞു. ട്വിറ്ററിലൂടെയാണ് കോഹ്‌ലി പിന്തുണയുമായി രംഗത്തെത്തിയത്.
കൊറോണ വൈറസ് ബാധയെ നേരിടാന്‍ എല്ലാവരും ജാഗ്രതയോടെ, ശ്രദ്ധയോടെ ഇരിക്കുക. ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയ്ക്ക് വൈറസ് ബാധയെ ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ നാം പാലിക്കണമെന്നും വിരാട് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ യുദ്ധം ചെയ്യുകയാണ്.ഇവര്‍ പ്രത്യേകം എടുത്തു പറയേണ്ട ഒരു വിഭാഗമാണ്. വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട് നമ്മെയും മറ്റുള്ളവരെയും പരിചരിക്കുന്നതു വഴി അവരെ പിന്തുണയ്ക്കാം എന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.Marketing • 16 mins

LEAVE A REPLY

Please enter your comment!
Please enter your name here