തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നു വരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ല. പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗവും തീരുമാനിച്ചിരുന്നു. പ്ലസ് വണ്‍, വി.എച്ച്‌.എസ്.ഇ, എട്ട്, ഒമ്ബത് ക്ലാസുകളിലെ പരീക്ഷകളും നേരത്തേ തീരുമാനിച്ച ടൈം ടേബിള്‍ പ്രകാരം നടക്കും.

അതേസമയം , സംസ്ഥാനത്ത് സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റിവച്ചിണ്ട്. സി.ബി.എസ്.ഇ, എന്‍ജിനീയറിംഗ്, ഐ.ഐ.ടി പരീക്ഷകളടക്കം ഈ മാസം 19 മുതല്‍ 31 വരെ മാറ്റിവയ്ക്കണമെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here