വിദേശ രാജ്യത്ത് നിന്നും യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളില്‍ കുവൈത്തില്‍ ഇളവ് . ഫെബ്രുവരി 21 മുതല്‍ വിദേശികളെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി. യാത്ര നിരോധനം ഉള്ള 35 രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസുകള്‍ ഇല്ല. എന്നാല്‍ കുവൈത്തില്‍ എത്താന്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റീന്‍ ഇരുന്ന ശേഷം കുവൈത്തില്‍ പ്രവേശിക്കാം. ഇപ്പോള്‍ ദുബൈയില്‍ ക്വാറന്റീന്‍ കഴിയുന്ന മലയാളികള്‍ക്കാണ് ഈ തീരുമാനം വലിയ ആശ്വാസമാകുന്നത്. ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ ഇല്ല. മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റീന്‍ കഴിഞ്ഞ ശേഷം കുവൈത്തിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാം.

രാജ്യത്തേക്ക് എത്തുന്ന വിമാനത്തില്‍ 35 യാത്രക്കാര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളു. 100 പേര്‍ക്ക് മാത്രമാണ് ഒരു ദിവസം പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. രാജ്യത്തിന് പുറത്തേക്കുള്ള വിമാനത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഇല്ല. കുവൈത്തില്‍ നേരിട്ട് എത്തുന്ന മറ്റു രാജ്യക്കാര്‍ക്ക് 7 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. സ്വന്തം ചെലവില്‍ ആയിരിക്കണം ക്വാറന്റീന്‍. പിന്നീട് ഏഴ് ദിവസം കഴിഞ്ഞ് ആര്‍ടി പിസിആര്‍ പരിശോധന നടത്തണം.കുവൈത്ത് മൊസാഫര്‍ എന്ന് ആപ്പിലൂടെ ഹോട്ടല്‍ ബുക്കിങ് ഉറപ്പാക്കിയ ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. കോവിഡ് പോസിറ്റീവായാല്‍ വീണ്ടും ക്വാറന്റീന്‍ കഴിയണം. പുതിയ നിബന്ധനകള്‍ വലിയ ചെലവാണ് യാത്രക്കാര്‍ക്ക് നല്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here