61 ഇന്ത്യക്കാർ ഉൾപ്പെടെ 213 പേർക്ക് കൂടി കുവൈത്തിൽ​ കോവിഡ്​ സ്ഥിരീകരിച്ചപ്പോൾ 206 പേർ രോഗമുക്​തി നേടി. പുതിയ വൈറസ്​ ബാധിതരോടൊപ്പം തന്നെ രോഗമുക്​തി നേടുന്നവരുടെ എണ്ണവും കുതിക്കുന്നത്​ ആശ്വാസമാണ്​. കഴിഞ്ഞ നാല്​ ദിവസത്തിനിടെ 514 പേർ ​രോഗമുക്​തരായി. ഒരു ഇന്ത്യക്കാരനും ഒരു സ്വദേശിയും കൂടി മരിച്ചു. ഇതോടെ മരണം 22 ആയി. 3288 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​.1012 പേർ രോഗമുക്​തരായി. ബാക്കി 2254 പേരാണ്​ ചികിത്സയിലുള്ളത്​. 64 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഇതിൽ 30 പേരുടെ നില ഗുരുതരമാണ്

LEAVE A REPLY

Please enter your comment!
Please enter your name here