റിയാദ്​: സൗദിയിൽ പുതുതായി 1289 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ ​വൈറസ്​ ബാധിതരുടെ എണ്ണം 18811 ആയി. കോവിഡ്​ ബാധിച്ചുള്ള മരണം 144 ആയി ഉയർന്നു. അഞ്ചുപേരാണ്​ പുതുതായി മരിച്ചത്​. മക്കയിൽ നാലും ജിദ്ദയിൽ ഒരാളുമാണ്​ മരിച്ചത്​. രണ്ട്​ സൗദി പൗരന്മാരും മൂന്ന്​ വിദേശികളുമാണ്​ മരിച്ചത്​. മരിച്ചവർ 31നും 82നും ഇടയിൽ ​പ്രായമുള്ളവരാണ്​.

പുതിയ രോഗികളിൽ 16 ശതമാനം മാത്രമാണ്​ സൗദി പൗരന്മാർ. 84 ശതമാനവും വിദേശികളാണ്​. ചികിത്സയിൽ കഴിയുന്നത്​​ 16136 പേരാണ്​. 174 ​േ​പർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2531 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യ വ്യാപക പരിശോധന ആരംഭിച്ചിട്ട്​ 12 ദിവസം പിന്നിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here