സുഡാനിലെ കുവൈത്ത്​ എംബസി 1800 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്​തു. ഒരു കുടുംബത്തിന്​ റമദാൻ മാസം മുഴുവൻ കഴിയാനുള്ള വിഭവങ്ങൾ അടങ്ങിയതാണ്​ കിറ്റെന്ന്​ കുവൈത്ത്​ അംബാസഡർ ബസ്സാം അൽ ഖബൻദി പറഞ്ഞു. അരി, പഞ്ചസാര, ചായപ്പൊടി, ആട്ട, ഈത്തപ്പഴം, എണ്ണ തുടങ്ങിവ ഉൾപ്പെടുത്തി 50 കിലോ ഭാരമുള്ള കിറ്റുകളാണ്​ വിതരണം നടത്തിയത്​. അനാഥകൾ, അഗതികൾ, വിധവകൾ എന്നിവർക്ക്​ പ്രാമുഖ്യം നൽകിയാണ്​ ഖർതൂൻ മേഖലയിൽ വിതരണം നടത്തിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here