ബഹ്‌റൈനിൽ 116 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 109 പേർ പ്രവാസി തൊഴിലാളികളാണ്. പുതുതായി 40 പേർ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 616 ആ​യി ഉ​യ​ർ​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ൽ ഒ​ടു​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ചാ​ണ്​ ഇ​ത്. ഇ​തു​വ​രെ ആ​റ്​ ഇ​ന്ത്യ​ക്കാ​രാ​ണ്​ സു​ഖം പ്രാ​പി​ച്ച​ത്.

ബ​ഹ്​​റൈ​നി​ൽ ഇ​തു​വ​രെ 2869 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ 1370 പേ​ർ സു​ഖം​പ്രാ​പി​ച്ചു. 1491 പേ​രാ​ണ്​ നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്​ ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ്. ബ​ഹ്​​റൈ​നി​ക​ളാ​ണ്​ ര​ണ്ടാം സ്​​ഥാ​ന​ത്ത്. 571 ബ​ഹ്​​റൈ​ൻ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ ഇ​തു​വ​രെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നാം സ്​​ഥാ​ന​ത്തു​ള്ള​ത്​ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​ക​ളാ​ണ്. 236 ബം​ഗ്ലാ​ദേ​ശി​ക​ൾ​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here