കുവൈത്ത്​ അമീറിന്റെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ്​​ ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ, വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എന്നിവർ അനുശോചിച്ചു. രാജ്യത്ത്​ മൂന്നു​ ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.

രാജ്യത്തുടനീളം യു.എ.ഇ ദേശീയപതാക കൊടിമരത്തിൽ പകുതി താഴ്ത്തി കെട്ടാനും പ്രസിഡൻറ്​ ഉത്തരവിട്ടു. എല്ലാ ഔദ്യോഗിക വകുപ്പുകൾ, എംബസികൾ, വിദേശത്തുള്ള യു.എ.ഇയിലെ നയതന്ത്ര കാര്യാലയങ്ങൾ എന്നിവയിൽ ദേശീയപതാകകൾ പകുതി താഴ്ത്തിക്കെട്ടണമെന്നും നിർദേശം നൽകി.അറബ് ഇസ്​ലാമിക രാജ്യങ്ങളിലെ പ്രമുഖ നേതാവായിരുന്നു ശൈഖ് സബാഹ്​ അൽഅഹ്മദ് അൽ ജാബിർ അസ്സബാഹെന്ന്​ പ്രസിഡൻറ്​ അനുസ്​മരിച്ചു.അറബ് സഹകരണ കൗൺസിൽ രൂപവത്​കരണത്തി​െൻറ തുടക്കത്തിലുള്ള ഭരണാധികാരികളിൽ ഒരാളായിരുന്നു അമീർ. യു.എ.ഇക്ക് അദ്ദേഹത്തി​െൻറ വിയോഗം വലിയ നഷ്​ടമാണ്​. ഗൾഫ് സഹകരണ കൗൺസിൽ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം സഹനേതാക്കളോടൊപ്പം മികച്ച സംഭാവന നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here