ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80,472 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 62,25,760 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97,497 ആയി ഉയര്‍ന്നു.

86428 പേര്‍ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. നിലവില്‍ 9,04,441 പേരാണ് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. 83.33 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here