കുവൈത്ത്​ അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ്​ അന്തരിച്ചു. കുവൈത്തിനെ വികസനക്കുതിപ്പിലേക്ക്​ നയി​ച്ച ശേഷമാണ്​ 91ാം വയസ്സിൽ അദ്ദേഹം വിടപറഞ്ഞത്​. ചികിത്സക്കായി ജൂലൈ 23ന്​ അമേരിക്കയിലേക്ക്​ ​പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്​. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തി​െൻറ 15ാമത് അമീറായി സ്​ഥാനമേറ്റത്.

1929 ജൂൺ 26ന് ഷെയ്ഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നാലാമത്തെ മകനായി ജനിച്ച ഷെയ്ഖ് സബാഹ് യൂറോപ്പിലെ വിദ്യാഭ്യാസ കാലത്തിനുശേഷം തിരിച്ചെത്തിയപ്പോൾ 1954ൽ 25ാം വയസ്സിൽ തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. മൂന്നുവർഷത്തിനുശേഷം സർക്കാർ പ്രസിദ്ധീകരണ വിഭാഗത്തി​െൻറ മേധാവിയായി. ഇൗ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്​കാരിക പ്രസിദ്ധീകരണമായ ‘അൽ അറബി’ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here