കുവൈത്തിൽ ഹെൽത്ത്​ സെനറ്ററുകളിൽ കോവിഡ്​ പരിശോധനക്ക്​ സൗകര്യമൊരുക്കാൻ ശ്രമം ആരംഭിച്ചു. രോഗലക്ഷണമുള്ളവർക്ക്​ വെബ്​സൈറ്റിലൂടെ അപ്പോയിൻറ്​മ​ൻറ്​ എടുത്ത്​ ഹെൽത്​ സ​െൻററുകളിലെത്തി പരിശോധന നടത്താൻ കഴിയുന്ന സംവിധാനമാണ്​ പരിഗണനയിലുള്ളത്​.

രാവിലെ ഒമ്പത്​ മണി മുതൽ 12 മണി വരെയായിരിക്കും പരിശോധന സമയം. ആദ്യ ഘട്ടത്തിൽ പ്രതിദിനം 12 സന്ദർശകരെ മാത്രം അനുവദിക്കും. പബ്ലിക്​ ഹെൽത്​ ​ഡിപ്പാർട്ടുമ​ൻറായിരിക്കും മുൻഗണനാടിസ്ഥാനത്തിൽ സന്ദർശകരെ തീരുമാനിക്കുക. രജിസ്​റ്റർ ചെയ്യാനുള്ള ലിങ്ക്​ ആരോഗ്യ മ​ന്ത്രാലയം പിന്നീട്​ അറിയിക്കും.

പദ്ധതി അടുത്തയാഴ്​ച ഉദ്​ഘാടനം ചെയ്യുമെന്ന്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. മന്ത്രാലയം ഇതിനകം ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്​. സ്വദേശികൾക്കും വിദേശികൾക്കും പ്രയോജനപ്പെടുത്താം. പ്രധാന ​ആശുപത്രികളിലൂടെയും ഫീൽഡ്​ ആശുപത്രികളിലൂടെയും ആരോഗ്യ മന്ത്രാലയം കോവിഡ്​ പരിശോധന നടത്തി വരുന്നുണ്ട്​. മന്ത്രാലയത്തിലെ പ്രത്യേക സംഘം ഫീൽഡിൽ സന്ദർശനം നടത്തിയും പരിശോധന നടത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here