ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ച് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനും ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകുമെന്നാണ് സംസ്ഥാന അസോസിയേഷനുകള്‍ക്ക് അയച്ച കത്തില്‍ ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്.

‘ഐ.പി.എല്‍ ഈ വര്‍ഷം തന്നെ നടത്താനുള്ള സാധ്യമായ എല്ലാ വഴികളും ബി.സി.സി.ഐ നോക്കുന്നുണ്ട്. അടച്ചിട്ട സ്‌റ്റേഡിയത്തിലാണെങ്കില്‍ പോലും ടൂര്‍ണ്ണമെന്റ് നടത്തും. ആരാധകരും ഫ്രാഞ്ചെയ്‌സികളും കളിക്കാരും സംപ്രേക്ഷകരും സ്‌പോണ്‍സര്‍മാരുമെല്ലാം ഈ വര്‍ഷം തന്നെ ഐ.പി.എല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ്’ എന്നാണ് ഗാംഗുലി സംസ്ഥാന അസോസിയേഷനുകള്‍ക്കയച്ച കത്ത് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here