സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 65 വയസിന് പ്രായമുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ (ഒരു കമ്ബനിയില്‍ നിന്ന് മറ്റൊന്നിലേക്ക്) പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ് തടഞ്ഞതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യമേഖലയിലെ മറ്റു പ്രായപരിധിയിലുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ തടയാനുള്ള തീരുമാനം പുറപ്പെടുവിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സര്‍വകലാശാല ബിരുദം ഇല്ലാത്തവര്‍ക്കും 65 വയസ് കഴിഞ്ഞവര്‍ക്കും ട്രാന്‍സ്ഫര്‍ തടഞ്ഞുള്ള തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. സ്‌പോണ്‍സര്‍മാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് തുടരും.

എന്നാല്‍ അംഗീകൃത സര്‍വകലാശാല ബിരുദമുള്ള 65 വയസിനു മുകളിലുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ട്രാന്‍സ്ഫറിനും പുതുക്കുന്നതിനും അനുവാദമുണ്ടെന്നും എന്നാല്‍ ചില ജീവനക്കാര്‍ അനുബന്ധ ഇടപാടുകള്‍ നിരസിക്കുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വകാര്യമേഖലയ്‌ക്കോ തൊഴിലുടമയ്‌ക്കോ ആവശ്യമുള്ളിടത്തോളം കാലം അല്ലെങ്കില്‍ സ്റ്റാഫായി പരിഗണിക്കുന്നിടത്തോളം സമയം പ്രായപരിധിക്കുള്ളില്‍ ഉള്ള ജോലി ചെയ്യാന്‍ പ്രാപ്തിയുള്ളവരെ തടയാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

വര്‍ക്ക് പെര്‍മിറ്റുകളുടെ ട്രാന്‍സ്ഫര്‍, പുതുക്കല്‍, പുതിയ ജീവനക്കാരുടെ റിക്രൂട്ടിംഗ് എന്നിയെ സംബന്ധിച്ചുള്ള പുതിയ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലും രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ ചില നിയമവ്യവസ്ഥകള്‍ ഭേദഗതികള്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 85623 പ്രവാസികള്‍ 60 വയസിന് മുകളിലുള്ളവരാണെന്നും ഇതില്‍ 53814 പേര്‍ 60നും 64നും ഇടയില്‍ പ്രായമുള്ളവരാണെന്നും 7389 പേര്‍ സ്ത്രീകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

31809 പ്രവാസികള്‍ 64 വയസിന് മുകളിലുള്ളവരാണ്. 28277 പേര്‍ പുരുഷന്മാരാണ്. 60 വയസ് പ്രായമുള്ള 17117 പേര്‍ വിവിധ മേഖലകളില്‍ കമ്ബനി മാനേജര്‍, ഒഫീഷ്യല്‍സ്, സ്‌പെഷ്യലിസ്റ്റ്‌സ് തസ്തികളില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇത് ആകെ എണ്ണത്തിന്റെ 20 ശതമാനത്തെ പ്രതിനിധീകരിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള 21303 പേര്‍ ഫാഷന്‍ ഷോ സര്‍വീസുകള്‍, പ്രമോഷന്‍, സെയില്‍സ് തുടങ്ങിയ പ്രയാസമേറിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നു. 5000 പേര്‍ മിനറല്‍ ഇന്‍ഡസ്ട്രിയിലും 6000 പേര്‍ ഡ്രൈവര്‍മാരായും മൊബൈല്‍ എക്യൂപ്‌മെന്റ് ഓപ്പറേറ്റേഴ്‌സ് ആയും ജോലി ചെയ്യുന്നു. 7700 പേര്‍ സാധാരണ തൊഴിലാളികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here